Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്ക് നേരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. വടക്കന്തറയിൽ സ്ഥാനാർത്ഥി പര്യടനം നടത്തുന്നതിനിടെയാണ് ഒരു സംഘം ബിജെപി പ്രവർത്തകർ പിഷാരടിയെ തടഞ്ഞുവെച്ചത്. ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബിജെപിയുടെ ശക്തികേന്ദ്രമായ വടക്കന്തറയിൽ വോട്ട് ചോദിക്കാൻ വരേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു പ്രവർത്തകർ സ്ഥാനാർത്ഥിയെ തടഞ്ഞത്. ഇത് മണ്ഡലത്തിലെ യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വലിയ വാക്കുതർക്കത്തിന് കാരണമായി. ബിജെപി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പ്രചാരണം പൂർത്തിയാക്കാൻ കഴിയാതെ രമേശ് പിഷാരടി അവിടെ നിന്ന് മടങ്ങുകയായിരുന്നു.
Movies
മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് താൻ പാലക്കാട്ട് മത്സരത്തിനിറങ്ങുന്നതെന്നും ആരെയും നിർബന്ധിച്ച് പ്രചരണത്തിന് കൊണ്ടുവരില്ലെന്നും യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി. താന്‍ വിജയിച്ചാല്‍ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
'മമ്മൂക്ക അൽപം മുമ്പും വിളിച്ചിരുന്നു, അദ്ദേഹത്തിന്റെ അനുഗ്രഹം മേടിച്ചു. എല്ലാ ദിവസും കമ്യുണിക്കേഷൻ ഉള്ള ഒരാളാണ്. രാഷ്ട്രീയപരമായ കാര്യങ്ങളിൽ കഴിഞ്ഞ കുറേ നാളുകളായി ഞാൻ ആശയസംവാദം നടത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരാള്‍ കൂടിയാണ്.
എല്ലാക്കാര്യങ്ങളിലും വേണ്ട നിർദേശങ്ങളും അഭിപ്രായവും പറയാറുണ്ട്, എതിരഭിപ്രായവും പറയാറുണ്ട്. ചലച്ചിത്ര മേഖലയിൽ നിന്നും ആരെയും നിർബന്ധിച്ച് പ്രചാരണത്തിന് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നില്ല.
ഇത് പക്ഷേ അദ്ദേഹം ഉത്തരം പറയേണ്ട കാര്യമാണ്. എങ്കിലും വിജയിച്ചു കഴിഞ്ഞാൽ ഉറപ്പായും അദ്ദേഹത്തെ അവിടെ കൊണ്ടുവരാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.’ രമേഷ് പിഷാരടിയുടെ വാക്കുകൾ.
പാലക്കാട്ടെ ജനങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനുമാണ് താന്‍ പ്രാധാന്യം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എംഎല്‍എമാരായിരുന്ന ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും കൊണ്ടുവന്ന വികസനങ്ങളുടെ തുടര്‍ച്ച ഏറ്റവും ഭംഗിയായി ചെയ്യുമെന്നും ലൈംഗികാതിക്രമ കേസില്‍ പെട്ടെങ്കിലും രാഹുല്‍ ഒരുപാട് വികസന പദ്ധതികള്‍ കൊണ്ടുവന്നുവെന്ന് എണ്ണിപ്പറഞ്ഞു കൊണ്ടാണ് പിഷാരടി പറഞ്ഞു.
എന്റെ പ്രചാരണം കൂടുതലും ജനങ്ങളെ കാണുക, പരിചയപ്പെടുക, നേരിട്ട് വോട്ട് അഭ്യര്‍ഥിക്കുക എന്ന രീതിയില്‍ തന്നെ ആയിരിക്കും. പ്രചാരണത്തിന് പ്രത്യേകം തന്ത്രങ്ങള്‍ ഒന്നും ഉപയോഗിക്കില്ല. എന്നെ ജനങ്ങള്‍ക്ക് അധികം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്നാണ് വിശ്വാസം. വളരെ പരിമിതമായ സമയം മാത്രമേയുള്ളു. ഞാന്‍ ഇന്നയാളാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തണ്ട കാര്യമില്ല എന്നതാണ് എനിക്ക് ഉപകാരമായി മാറുന്ന കാര്യം.
എനിക്ക് മുമ്പ് വന്ന എംഎല്‍എമാര്‍, ഷാഫി അവിടെ ഒരുപാട് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. തുടര്‍ന്നു വന്ന രാഹുലും ആ മേഖലയില്‍ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അവരെല്ലാം കൊണ്ടുവന്ന നല്ല കാര്യങ്ങളുടെ തുടര്‍ച്ച ഏറ്റവും ഭംഗിയായി ചെയ്യും. പാലക്കാടുള്ള ജനങ്ങളുടെ ശാരീരികമായ ആരോഗ്യത്തിനും മാനസികമായ സന്തോഷത്തിനുമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുക.
ലൈംഗികാതിക്രമ കേസില്‍ ഞാന്‍ രാഹുലിനെ പിന്തുണച്ചു എന്നത് വെറുമൊരു തലക്കെട്ട് മാത്രമാണ്. പാലക്കാട് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍, രാഹുലിന്റെ പ്രചാരണത്തിന് പോയ ഒരാള്‍ എന്ന നിലയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതാണ്. ആ സമയത്ത് രാഹുലിനെതിരെ പോലീസില്‍ പരാതി ഉണ്ടായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ വന്ന ആരോപണങ്ങള്‍ മാത്രം നില്ക്കുന്ന കാലത്താണ് പ്രതികരിച്ചത്.
ആരോപണം വന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി നടപടി എടുത്തിരുന്നു. എംഎല്‍എ സ്ഥാനം രാജി വയ്ക്കുക എന്നത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ് അതില്‍ അഭിപ്രായമില്ല എന്ന് ഞാന്‍ പറഞ്ഞതാണ് പിന്തുണ എന്ന വാക്ക് വച്ച് വന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യക്തിയുടെ കേസ് കോടതിയിലാണ്. അതിന്റെ വിധി വരും. എന്നാല്‍ എല്ലാ പഞ്ചായത്തിലും ഓഡിറ്റോറിയം ഉണ്ടാവുന്ന ഒരു പദ്ധതി കൊണ്ടുവന്നു. ഒന്നര വര്‍ഷം കൊണ്ട് ഏകദേശം 13 വീടുകള്‍ രാഹുല്‍ അവിടെ വച്ചു കൊടുത്തു. ബാക്കി എട്ടോ പത്തോ വീടുകളുടെ പദ്ധതി പകുതിക്ക് നില്‍ക്കുകയാണ്.
ആ പദ്ധതികള്‍ക്ക് എതിരാണെന്ന് പറഞ്ഞ് മാറാന്‍ പറ്റില്ല. നല്ല കാര്യങ്ങള്‍ എല്ലാം ഏറ്റെടുത്ത് മുന്നിലേക്ക് പോവുക എന്നതാണ് തന്റെ ഉദ്ദേശ്യമെന്നും രമേഷ് പിഷാരടി പറഞ്ഞു.
Kerala
കൊച്ചി: പാലക്കാട്ടെ ജനങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനുമാണ് താന്‍ പ്രാധാന്യം നല്‍കുകയെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രമേഷ് പിഷാരടി. പാലക്കാട് എംഎല്‍എമാരായിരുന്ന ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും കൊണ്ടുവന്ന വികസനങ്ങളുടെ തുടര്‍ച്ച ഏറ്റവും ഭംഗിയായി ചെയ്യുമെന്നും പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു. ലൈംഗികാതിക്രമ കേസില്‍ പെട്ടെങ്കിലും രാഹുല്‍ ഒരുപാട് വികസന പദ്ധതികള്‍ കൊണ്ടുവന്നുവെന്ന് എണ്ണിപ്പറഞ്ഞു കൊണ്ടാണ് പിഷാരടി സംസാരിച്ചത്.
'എന്റെ പ്രചാരണം കൂടുതലും ജനങ്ങളെ കാണുക, പരിചയപ്പെടുക, നേരിട്ട് വോട്ട് അഭ്യര്‍ഥിക്കുക എന്ന രീതിയില്‍ തന്നെ ആയിരിക്കും. പ്രചാരണത്തിന് പ്രത്യേകം തന്ത്രങ്ങള്‍ ഒന്നും ഉപയോഗിക്കില്ല. എന്നെ ജനങ്ങള്‍ക്ക് അധികം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്നാണ് വിശ്വാസം. വളരെ പരിമിതമായ സമയം മാത്രമേയുള്ളു. ഞാന്‍ ഇന്നയാളാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തണ്ട കാര്യമില്ല എന്നതാണ് എനിക്ക് ഉപകാരമായി മാറുന്ന കാര്യം.
എനിക്ക് മുമ്പ് വന്ന എംഎല്‍എമാര്‍, ഷാഫി അവിടെ ഒരുപാട് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. തുടര്‍ന്നു വന്ന രാഹുലും ആ മേഖലയില്‍ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അവരെല്ലാം കൊണ്ടുവന്ന നല്ല കാര്യങ്ങളുടെ തുടര്‍ച്ച ഏറ്റവും ഭംഗിയായി ചെയ്യും. പാലക്കാടുള്ള ജനങ്ങളുടെ ശാരീരികമായ ആരോഗ്യത്തിനും മാനസികമായ സന്തോഷത്തിനുമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുക.
ലൈംഗികാതിക്രമ കേസില്‍ ഞാന്‍ രാഹുലിനെ പിന്തുണച്ചു എന്നത് വെറുമൊരു തലക്കെട്ട് മാത്രമാണ്. പാലക്കാട് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍, രാഹുലിന്റെ പ്രചാരണത്തിന് പോയ ഒരാള്‍ എന്ന നിലയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതാണ്. ആ സമയത്ത് രാഹുലിനെതിരെ പോലീസില്‍ പരാതി ഉണ്ടായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ വന്ന ആരോപണങ്ങള്‍ മാത്രം നില്ക്കുന്ന കാലത്താണ് പ്രതികരിച്ചത്.
ആരോപണം വന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി നടപടി എടുത്തിരുന്നു. എംഎല്‍എ സ്ഥാനം രാജി വയ്ക്കുക എന്നത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ് അതില്‍ അഭിപ്രായമില്ല എന്ന് ഞാന്‍ പറഞ്ഞതാണ് പിന്തുണ എന്ന വാക്ക് വച്ച് വന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യക്തിയുടെ കേസ് കോടതിയിലാണ്. അതിന്റെ വിധി വരും. എന്നാല്‍ എല്ലാ പഞ്ചായത്തിലും ഓഡിറ്റോറിയം ഉണ്ടാവുന്ന ഒരു പദ്ധതി കൊണ്ടുവന്നു. ഒന്നര വര്‍ഷം കൊണ്ട് ഏകദേശം 13 വീടുകള്‍ രാഹുല്‍ അവിടെ വച്ചു കൊടുത്തു. ബാക്കി എട്ടോ പത്തോ വീടുകളുടെ പദ്ധതി പകുതിക്ക് നില്‍ക്കുകയാണ്. ആ പദ്ധതികള്‍ക്ക് എതിരാണെന്ന് പറഞ്ഞ് മാറാന്‍ പറ്റില്ല. നല്ല കാര്യങ്ങള്‍ എല്ലാം ഏറ്റെടുത്ത് മുന്നിലേക്ക് പോവുക എന്നതാണ് തന്റെ ഉദ്ദേശ്യമെന്നും രമേഷ് പിഷാരടി പറഞ്ഞു.
National
ന്യൂഡല്‍ഹി: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാലക്കാട് രമേഷ് പിഷാരടിയുടെ സ്ഥാനാർഥിത്വത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പാർട്ടിക്ക് പ്രതിസന്ധിയുണ്ടായ സമയത്ത് കോൺഗ്രസായ ആളാണ് രമേശ് പിഷാരടിയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ് രമേശ് പിഷാരടി. പാര്‍ട്ടിക്ക് എല്ലാ സൗകര്യങ്ങളും അധികാരവും ഉള്ള സമയത്ത് എന്നാല്‍ ഞാനും കോണ്‍ഗ്രസാകാം എന്ന് വിചാരിച്ച് വന്നയാളല്ല അദ്ദേഹം. എല്ലാം നഷ്ടപ്പെട്ട് നില്ക്കുന്ന സമയത്ത് കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ ആളാണ്. ആ രാഷ്ട്രീയം പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചറിയുമെന്നാണ് ഷാഫി പറഞ്ഞത്.
ജനങ്ങളാഗ്രഹിക്കുന്ന മാറ്റം സാധ്യമാക്കാന്‍ ജനങ്ങള്‍ക്കിടയില്‍നിന്ന് പോരാടാന്‍ സാധിക്കുന്ന സ്ഥാനാര്‍ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇനിയും ഇങ്ങനെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രമേശ് പിഷാരടി ഷാഫിയുടെ പാലക്കാട്ടേക്ക് തിരിച്ചുവരാനുളള പാലമാണ് എന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്കി. എനിക്കിപ്പോള്‍ ഒരു പാലം വടകരയിലേക്ക് ഇട്ടുതന്നിട്ടുണ്ട്. ആ പാലത്തിലൂടെ നടക്കും എന്നാണ് ഷാഫി പറമ്പിൽ പറഞ്ഞത്.
സന്ദീപ് വാര്യരുടെ സ്ഥാനാർഥിത്വത്തിലും അദ്ദേഹം പ്രതികരിച്ചു. ഇനിയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ടെന്നും വെയ്റ്റ് ആൻഡ് സീ എന്നുമാണ് ഷാഫി പറമ്പിൽ പറഞ്ഞത്.
Kerala
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ രമേഷ് പിഷാരടിയുടെ സ്ഥാനാർഥിത്വത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. പിഷാരടി കേരളത്തിന്റെ ഓപ്ഷനാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. രമേഷ് പിഷാരടി പാലക്കാട് നിയോജക മണ്ഡലത്തിലാണ് ജനവിധി തേടുക.
പിഷാരടി കേരളത്തിലേക്ക് തിരിച്ചുവരാനുള്ള തന്റെ പാലമല്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. മുൻപ് ഒരാളെ കുറിച്ചും ഇതുപോലെ പറഞ്ഞതായും ഇപ്പോൾ എങ്ങനെയുണ്ടെന്നും ഷാഫി പറമ്പിൽ എംപി ചോദിച്ചു.
അതേസമയം സന്ദീപ് വാര്യർക്ക് സീറ്റ് ലഭിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇനിയും പട്ടികകൾ വരാനുണ്ടല്ലോ എന്നായിരുന്നു ഷാഫിയുടെ മറുപടി. സ്ഥാനാർഥി പട്ടിക സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് ഷാഫിയുടെ പ്രതികരണം.